അക്കൗണ്ട്സിലും
മറ്റും ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും ഏറെ ഉപകാരപ്രദമായേക്കാവുന്നവയാണ് Excel-ലെ എല്ലാ functions-ഉം. ചില functions-ഉം ചില commands-ഉം കാണുമ്പോള്‍ എനിക്ക് സംശയം
തോന്നിയിട്ടുണ്ട് ഇതൊക്കെ ആര്‍ക്കെങ്കിലും ഉപകാരം വരുമോ എന്ന്. പക്ഷേ അങ്ങിനെ
എനിക്ക് തോന്നിയിട്ടുള്ള പലതും പിന്നീട് എനിക്ക് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.
SUMIF. ഇത് ഒരു condition-ന്റെ അടിസ്ഥാനത്തില്‍ ഒരു range-ലെ numbers-ന്റെ sum കാണുന്ന function ആണ്.
SUMIF നമുക്ക് എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താം ?
കൊടുത്തിരിക്കുന്ന ചിത്രങ്ങളിലെ ഉദാഹരണങ്ങള്‍ (വിശദീകരണം സഹിതം) നോക്കി മനസ്സിലാക്കുക. വലരെ എളുപ്പമാണ് എന്നാണ് എന്റെ ഊഹം. എന്തെങ്കിലും സംശയം തോന്നിയാല്‍ comments-ലൂടെ ചോദിക്കാവുന്നതാണ്.
ഉദാഹരണം 1
ഈ function-ലേക്ക് നാം കൊടുക്കേണ്ടത് മൂന്ന് information ആണ്.
1. Range - നമ്മുടെ Key Data ഉള്ള range ആണിത്.
2. Criteria - ഏത് condition-ന്റെ അടിസ്ഥാനത്തിലാണ് SUM കാണേണ്ടത് എന്ന്.
3. Sum_Range - Total കാണേണ്ട Range
അതായത് 1-ലെ range-ല്‍ find
ചെയ്യുന്ന data-ക്ക് നേരേ ഉള്ള 3-ലെ range-ലെ data-യുടെ sum കാണുന്നു.
അല്പം കൂടി വിശദമാക്കിയാല്‍ ഒന്നാമത്തെ ഉദാഹരണത്തില്‍: ഒന്നാമത്തെ Range-ല്‍ (C3:C8), *blt എന്ന condition ശരിയായി വരുന്ന items കണ്ടെത്തുന്നു,എന്നിട്ട് അതില്‍ ഓരോന്നിന്റെയും നേരേ രണ്ടാമത്തെ Range-ല്‍ (D3:D8) ഉള്ള values-ന്റെ (stock-ന്റെ) Total കാണുന്നു. അത് function-ന്റെ result-ആയി display ചെയ്യുന്നു.
ഉദാഹരണം 2 |
* ? എന്നീ operators ഉപയോഗിച്ച് ഫലപ്രദമായ conditions എങ്ങിനെ ഉണ്ടാക്കാമെന്ന് കൂടി നോക്കാം. ഇവ മറ്റു പല commands-ലും ഉപയോഗം വരും.
* and ? Operators
Here * is the star.
Find ചെയ്യേണ്ട value-ല്‍ ഏതെങ്കിലും ഭാഗത്തെ അക്ഷരങ്ങള്‍ നമുക്ക് അറിയില്ലായെങ്കില്‍ അവയ്ക്ക് പകരം *(asterisk) ഉപയോഗിക്കാം. * ചിഹ്നം എത്ര അക്ഷരങ്ങള്‍ക്കും പകരം നില്‍ക്കും.
ഇനിയിപ്പോള്‍ കൃത്യമായി എത്ര അക്ഷരങ്ങളാണുള്ളതെന്ന്
നമുക്കറിയാമെങ്കില്‍ അത്രയും തവണ ? ഉപയോഗിക്കാം. ഉദാ:നമുക്ക് സെര്‍ച്ച് ചെയ്യേണ്ടത് Rahul എന്ന പേരാണ്, ആ പേര് നമുക്ക് ഓര്‍മ്മയുള്ളത് 5 അക്ഷരങ്ങളുള്ള വാക്കാണ് എന്നും ആദ്യത്തെ അക്ഷരങ്ങള്‍ Ra എന്നാണെന്നും ആണെങ്കില്‍, നമുക്ക് സെര്‍ച്ച് criteria ആയി Ra??? എന്ന് കൊടുക്കാം. അതായത് അറിയാത്ത ഓരോ അക്ഷരത്തിനും പകരം ഓരോ ? സിംബല്‍ കൊടുക്കുന്നു.
criteria-യ്ക്ക് കൂടുതല്‍ ഉദാഹരണങ്ങള്‍
criteria എപ്പോഴും double inverted commas-നുള്ളില്‍ വേണം
കൊടുക്കാന്‍, അല്ലെങ്കില്‍ പണി കിട്ടും, error
messages !!
"*hul" :: hul-എന്ന് അവസാനിക്കുന്ന വാക്കുകള്‍
കണ്ടെത്തുന്നു
"ra??n" :: ra-എന്ന് തുടങ്ങി, അതിനു ശേഷം ഏതെങ്കിലും രണ്ടക്ഷരങ്ങള്‍ക്ക് ശേഷം n-എന്ന് വരുന്ന വാക്കുകള്‍ കണ്ടെത്തുന്നു. (?? - സൂചിപ്പിക്കുന്നത്
നമുക്ക് രണ്ട് അക്ഷരങ്ങള്‍ ഏതാണെന്നറിയില്ല എന്നാണ്, പക്ഷേ ഒരു കാര്യം ഓര്‍ക്കുക നമുക്ക് അറിയാത്ത അക്ഷരങ്ങളുടെ എണ്ണത്തിന്റെ
കാര്യത്തില്‍ ഉറപ്പുണ്ടായിരിക്കണം, വെറും
ഊഹമാണെങ്കില്‍ * തന്നെ ഉപയോഗിക്കുക. ഇനിയിപ്പോള്‍
രണ്ടക്ഷരങ്ങളല്ല ഇംഗ്ലീഷിലെ ഒരു അക്ഷരവും അറിയാത്തവര്‍ക്കും * ഉപയോഗിക്കാം,
പുള്ളിക്കാരന്‍ സോഷ്യലിസ്റ്റാ.... ;-)