ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

Microsoft Excel Advanced Lessons

ആമുഖം

മൈക്രോസോഫ്റ്റിന്റെ എം.എസ്-എക്സല്‍ എന്ന സോഫ്റ്റ് വെയര്‍ വിശ്വപ്രസിദ്ധവും ഏറെ കാര്യക്ഷമവും ആണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം കാണില്ല. അതില്‍ അവര്‍ വരുത്തുന്ന കാലാനുസൃതമായ വ്യത്യാസങ്ങളും അഭിനന്ദനീയമാണ്‌. ഇവിടെ എക്സല്‍ എന്ന സ്പ്രെഡ് ഷീറ്റ് പ്രോഗ്രമിലെ അല്പം advanced ആയ topics ആണ്‌ വിശദീകരിക്കുന്നത്. ദിവസം ഒരു പോസ്റ്റ് എന്ന നിലയില്‍ ചെയ്യാന്‍ കഴിയുമോ എന്നറിയില്ല. സ്വാഭാവികമായും നിങ്ങളുടെ പ്രോത്സാഹനമായിരിക്കും എന്റെ പ്രചോദനം.
എക്സല്‍ മാത്രമല്ല എനിക്ക് അറിവുള്ള മറ്റു പല പ്രോഗ്രാമുകളുടെയും പ്രാധാന topics ഇവിടെ കൊണ്ടു വരണമെന്നുണ്ട്. അതെല്ലാം പിന്നാലെ. എല്ലാവരുടെയും ആശീര്‍‌വാദം പ്രതീക്ഷിക്കുന്നു.

തുടക്കം അതിലെ FUNCTIONS ആണ്‌. പിന്നാലെ പുതിയ വെര്‍ഷനുകളിലെ പ്രധാന വ്യത്യാസങ്ങളും പ്രതിപാദിക്കാം എന്നു കരുതുന്നു.

അപ്പോ തുടങ്ങാം അല്ലേ ?
ആദ്യം നമുക്ക് IF എന്ന ഫങ്ഷന്‍ നോക്കാം. അതിന്റെ സിന്റാക്സ് (Syntax) ഇങ്ങനെയാണ്‌.
=IF (condition,
condition ശരിയാണെങ്കില്‍ എന്ത് calculation ചെയ്യണം, condition ശരിയല്ലെങ്കില്‍‍ എന്ത് calculation ചെയ്യണം)

ഉദാ :=IF (A1>0,"Greater","Less")
ഇവിടെ A1 എന്ന cell-ല്‍ ഉള്ള സംഖ്യ 0-നെക്കാള്‍ വലുതാണെങ്കില്‍ റിസള്‍ട്ട് Greater എന്നും, 0-നെക്കാള്‍ വലുതല്ല എങ്കില്‍ റിസള്‍ട്ട് Less എന്നും ആയിരിക്കും. റിസള്‍ട്ട് ലഭിക്കുന്നത് നമ്മള്‍ ഫോര്‍മുല ടൈപ്പ് ചെയ്ത സെല്ലില്‍ തന്നെ ആയിരിക്കും.

ഇത് സാധാരണ ഫോര്‍മുല ആണ്‌, അല്പം എളുപ്പമുള്ളത്.
നമുക്ക് ഇതില്‍ കൂടുതല്‍ conditions നല്‍കാന്‍ കഴിയും, അതായത് ഒന്നില്‍ കൂടുതല്‍ conditions.

ഉദാഹരണത്തിന്‌ ഒരു കുട്ടിയുടെ മാര്‍ക്ക് നോക്കി ഡിസ്റ്റിംഗ്ഷന്‍, ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, തേഡ് ക്ലാസ്, ഫെയില്‍ എന്നിവയില്‍ ഏതാണെന്ന് ചെക്ക് ചെയ്യുന്ന ഒരു ഫോര്‍മുല നോക്കാം.
ഇവിടെ വേണ്ട ചെക്കിംഗ് ഇങ്ങനെയാണ്‌ :
480-ല്‍ കൂടുതല്‍ ആണെങ്കില്‍ ഡിസ്റ്റിംഗ്ഷന്‍
360-ല്‍ കൂടുതല്‍ ആണെങ്കില്‍ ഫസ്റ്റ് ക്ലാസ്സ്
300-ല്‍ കൂടുതല്‍ ആണെങ്കില്‍ സെക്കന്റ് ക്ലാസ്സ്
210-ല്‍ കൂടുതല്‍ ആണെങ്കില്‍ തേഡ് ക്ലാസ്

നാം താഴെ നിന്നും ആരംഭിച്ചാലോ :
ആദ്യം 210-ല്‍ കൂടുതല്‍ ആണോ എന്ന്‌ പരിശോധിച്ചാല്‍ ഒരു കുഴപ്പമുണ്ട്, ബാക്കി എല്ലാ ക്ലാസ്സുകളും 210-ല്‍ കൂടുതല്‍ ആണ്‌. അപ്പോള്‍ എത്ര മാര്‍ക്കുണ്ടെങ്കിലും 210-ന്‌ മേല്‍ മാര്‍ക്കുള്ള എല്ലാവര്‍ക്കും ഡിസ്റ്റിം‌ഗ്‌ഷന്‍ ആണെന്ന് വരും. അതുകൊണ്ട് നമുക്ക് ആദ്യം ഏറ്റവും വലിയ സംഖ്യയില്‍ നിന്നാരംഭിക്കാം.

മാര്‍ക്ക് എന്റര്‍ ചെയ്തിരിക്കുന്ന സെല്‍ D3 ആണെന്ന് സങ്കല്പ്പിക്കുന്നു.
=IF(D3>=480,"Distinction",IF(D3>=360,"First Class",IF(D3>=300,"Second Class",IF(D3>=210,"Third Class","Failed"))))ചിത്രത്തില്‍ 1 എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്ന ചെക്കിംഗ് ശരി അല്ലയെങ്കില്‍ മാത്രം 2-ലേക്ക് പോകുന്നു, അതും ശരിയല്ലെങ്കില്‍ മാത്രം 3-ലേക്ക് പോകുന്നു. 3 ശരിയല്ലെങ്കില്‍ മാത്രം 4-ലേക്കും ഒടുവില്‍ 4 ശരിയല്ലെങ്കില്‍ മാത്രം അവസാന ഓപ്‌ഷനായ "Failed" വരുന്നു. ഏതെങ്കിലും ഒരു ചെക്കിംഗ് ശരിയാണെങ്കില്‍ അതിന്‌ തൊട്ടു ശേഷം കൊടുത്തിരിക്കുന്ന value ഉത്തരമായി വരുന്നു. അതായത് 1 എന്ന condition ശരിയാണെങ്കില്‍ Distinction എന്ന് ഫോര്‍മുല ടൈപ്പ് ചെയ്തിരിക്കുന്ന സെല്ലില്‍ വരുന്നു.

അല്പ്പം കൂടി വിശദമായി:

480-ല്‍ കൂടുതല്‍ ആണെങ്കില്‍ "Distinction" എന്ന് ഫോര്‍മുല ടൈപ്പ് ചെയ്യുന്ന സെല്ലില്‍ വരും. 480-ല്‍ കൂടുതല്‍ അല്ലെങ്കില്‍ ചെയ്യേണ്ടുന്ന calculation-ന്റെ സ്ഥാനത്ത് ഇവിടെ മറ്റൊരു IF തുടങ്ങുന്നു. അതായത് മാര്‍ക്ക് 480-ല്‍ കൂടുതല്‍ അല്ലെങ്കില്‍ 360-ല്‍ കൂടുതല്‍ ആണോ എന്ന് ചെക്ക് ചെയ്യുന്നു.

360-ല്‍ കൂടുതല്‍ ആണെങ്കില്‍ - "First Class" എന്ന് ഫോര്‍മുല ടൈപ്പ് ചെയ്യുന്ന സെല്ലില്‍ വരും. 360-കൂടുതല്‍ അല്ലെങ്കില്‍ ചെയ്യേണ്ടുന്ന calculation-ന്റെ സ്ഥാനത്ത് മറ്റൊരു IF തുടങ്ങുന്നു. അതായത് മാര്‍ക്ക് 360-ല്‍ കൂടുതല്‍ അല്ലെങ്കില്‍ 300-ല്‍ കൂടുതല്‍ ആണോ എന്ന് ചെക്ക് ചെയ്യുന്നു.

300-ല്‍ കൂടുതല്‍ ആണെങ്കില്‍ "Second Class" എന്ന് ഫോര്‍മുല ടൈപ്പ് ചെയ്യുന്ന സെല്ലില്‍ വരും. 300-ല്‍ കൂടുതല്‍ അല്ലെങ്കില്‍ അടുത്ത condition ചെക്ക് ചെയ്യുന്നു, അതായത് 210-ല്‍ കൂടുതല്‍ ആണോ എന്ന്.

210-ല്‍ കൂടുതല്‍ ആണെങ്കില്‍ "Third Class" എന്ന് ഫോര്‍മുല ടൈപ്പ് ചെയ്യുന്ന സെല്ലില്‍ വരും.

ഇനി 210-ല്‍ കൂടുതല്‍ അല്ലെങ്കില്‍ "Failed" എന്നും വരുന്നു.

ഉദാഹരണം ഒരു വര്‍ക്ക് ഷീറ്റില്‍ കാണുക: ചിത്രത്തില്‍ മുകളില്‍ ഫോര്‍മുല ബാറില്‍ ഫോര്‍മുല കാണിച്ചിരിക്കുന്നു.Microsoft Excel Advanced Topics

2 അഭിപ്രായങ്ങൾ:

  1. വിനോജ്.... താങ്കളുടെ പരിശ്രമം വ്യതാവിലാകില്ല....! ഈ ബ്ലോഗ്‌ നിരവധി പേര്‍ക്ക് ഗുണകരമാകും...! ഈ ബ്ലോഗിന്റെ തുടര്‍ച്ച കൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു....! അതല്ലെങ്കില്‍ ഞങ്ങളുടെ കൂടുതല്‍ സംശയങ്ങള്‍ക്ക് ഈ ബ്ലോഗിലൂടെ ഉത്തരം തരാമോ???? എന്ത് തന്നെ ആയാലും എന്‍റെ ചില സംശയങ്ങള്‍ക്ക് ഈ ബ്ലോഗ്‌ ഉത്തരം തന്നു കഴിഞ്ഞു...! നന്ദി.... കീപ്‌ ഇറ്റ്‌ അപ്പ്‌....!

    മറുപടിഇല്ലാതാക്കൂ
  2. സുധീറിക്കാ വളരെ നന്ദി. ഈ ഒരു കമന്റ് തന്നെ എനിക്ക് ഒരു 200 ഗ്ലാസ് ബൂസ്റ്റ് കുടിച്ച പോലെയാണ്‌. സംശയങ്ങള്‍ ചോദിക്കാം, എനിക്ക് അറിയാവുന്നവ തീര്‍ച്ചയായും പറഞ്ഞു തരാം.

    മറുപടിഇല്ലാതാക്കൂ